ഞാനെന്ന അമ്മയുടെ ജനനം വളരെ മനോഹരമായിരുന്നു. അതിലേക്കുള്ള യാത്രയുടെ ചില ഏടുകൾ ഇവിടെ കുറിക്കാം എന്ന് കരുതി.
ജൂൺ മാസം 10 ആം തിയ്യതിക്ക് ആയിരുന്നു ഹോസ്പിറ്റൽ അഡ്മിഷൻ പറഞ്ഞിരുന്നത്. ഏകദേശം രണ്ടുമണിക്ക് ഞങ്ങൾ ഹോസ്പിറ്റലിൽ. അഡ്മിറ്റ് ആവാൻ വേണ്ടിയുള്ള യാത്ര തുടങ്ങി. ഒത്തിരി സാധനങ്ങളുണ്ട്. എല്ലാംകൂടി കാറിന്റെ ഡിക്കിയിൽ കൊള്ളാതെ വന്നപ്പോൾ കുറച്ച് സീറ്റിലും കുത്തിനിറച്ച് ഞങ്ങൾ യാത്ര തുടങ്ങി. ഇറങ്ങുമ്പോൾ ഇല്ലുട്ടിക്കു വെറും 17 ദിവസം മാത്രം പ്രായം. അനിയത്തിയുടെ മകളാണ് ഇല്ലുട്ടി. അവളെ വീട്ടിലിട്ടു പോകാൻ ഒത്തിരി വിഷമം വന്നെങ്കിലും പോവാതെ വയ്യല്ലോ. അനിയത്തിയെയും ഇല്ലൂട്ടിയെയും അമ്മയുടെ ചേച്ചിയുടെ സംരക്ഷണത്തിൽ വീട്ടിട്ടാണ് ഞങ്ങൾ ഇറങ്ങുന്നത്. ഇതൊന്നും കൂടാതെ അവിടെ വീടുപണിയുടെ തിരക്കും. രണ്ടു റൂമേ ഞങ്ങൾക്കു ഉള്ളൂ, ഞാനും കൂടെ തിരിച്ചെത്തിയാൽ സ്ഥലം ഇല്ലാതാവും, അതിനാൽ തീർക്കാനുള്ള തിരക്കാണ്.
ഹോസ്പിറ്റലിലേക്കു ഒരുമണിക്കൂർ യാത്രയുണ്ട്, അവിടെയെത്തി അഡ്മിഷൻ പ്രൊസീജറുകളെല്ലാം പൂർത്തീകരിച്ചു. ഞാൻ നേരെ ലേബർ റൂമിലേക്ക് പോയി. പ്രാഥമിക ചെക്കപ്പ് എല്ലാം കഴിഞ്ഞു ഫുഡ് കഴിച്ചു ഞാൻ പുറത്തേക്കു വന്നു. ഞങ്ങൾക്ക് അനുവദിച്ചിരുന്ന റൂം ഒഴിഞ്ഞിട്ടില്ല. റൂമിൽ ഇപ്പോൾ ഉള്ളവർ ഇറങ്ങാൻ താമസമുള്ളതിനാൽ പത്തുമണിവരെ ലേബർ റൂമിൽ തന്നെ ഇരിക്കാൻ പറഞ്ഞതിനാൽ തിരികെ അവിടേക്കുതന്നെ പോയി. ടെൻഷൻ നന്നായിട്ടുണ്ട്. അവിടെ എന്നെക്കൂടാതെ ഒരു 25 വയസു തോന്നിക്കുന്ന ഗർഭിണിയും ഹോസ്പിറ്റൽ സ്റ്റാഫും മാത്രമേ അപ്പോൾ ഉള്ളൂ. വാട്ടർ ബ്രേക്ക് ആയി ടെൻഷൻ അടിച്ചിരിക്കുകയാണ് അവർ. ഞാൻ അവരോടു വിശേഷം പറഞ്ഞിരുന്നു. എല്ലാ ഹെൽത്ത് ചെക്കപ്പും കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ നാളെ രാവിലെ 7 മണിക്ക് തയ്യാറായിരിക്കാൻ അവിടുന്ന് നിർദ്ദേശം തന്നു. വിശപ്പ് മാറാത്തതിനാൽ റൂമിൽ എത്തി വീണ്ടും ആഹാരം കഴിച്ചു. 12 മണിക്ക് ശേഷം ഒരു ആഹാരവും പാടില്ലെന്ന് നിർദ്ദേശവും ഉണ്ട് അതിനാൽ 12 am നു മുൻപേ ഭക്ഷണവും വെള്ളവും കഴിച്ചു. രാത്രി ഒരുപോള കണ്ണടയ്ക്കാൻ കഴിഞ്ഞില്ല. മനുവേട്ടൻ ഓരോന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു. എപ്പോഴോ കുറച്ചു ഉറങ്ങിപ്പോയി.
അഞ്ച് മണിക്ക് സിസ്റ്റർ വന്നു ഒരു ഇഞ്ചക്ഷൻ വെച്ചു വയറെല്ലാം ക്ലീൻ ചെയ്തു. ഒരു ആന്റിസെപ്റ്റിക് ലോഷൻ തേച്ച് നന്നായി കുളിച്ച് ഉടുപ്പ് മാറ്റി റൂമിൽ എന്റെ ഊഴത്തിനായി കാത്തിരുന്നു. വല്ലാത്ത ഒരു പേടി ഉണ്ടായിരുന്നു, ആദ്യം ആണല്ലോ ഇങ്ങനെ ഒരു അവസ്ഥ. മനുവേട്ടൻ കൂടെ വേണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ ഹോസ്പിറ്റൽ നോർമ്സ് അതിനു അനുവദിക്കുന്നില്ല. ഏകദേശം ഏഴു മണി ആയപ്പോൾ ഹോസ്പിറ്റൽ അറ്റൻഡർ വന്ന് വീൽചെയറിൽ ഇരുത്തി എന്നെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. നിറയെ വെളിച്ചവും ബീപ് ബീപ് സൗണ്ടും കൊണ്ട് നിറഞ്ഞ ആ വലിയ റൂം എന്നെ വീണ്ടും അങ്കലാപ്പിലാക്കി. ഏകദേശം ഇരുപതോളം ആൾക്കാർ അവിടെയുണ്ടായിരുന്നു. ഇന്നലെ സർജറി കഴിഞ്ഞവരും ഇനി വരാനിരിക്കുന്നവരും അതിൽ പെടും. അമ്മമാർ ആവാനുള്ളവർ മാത്രമല്ല പല പല ആവശ്യങ്ങൾക്കായി സർജറി ചെയ്തവരും ആ റൂമിൽ ഉണ്ടായിരുന്നു. ഞാനെന്റെ ഉഴവും കാത്തു കിടക്കുകയാണ്. അറിയുന്ന ആരെയെങ്കിലും അവിടെ കാണാൻ കഴിഞ്ഞെങ്കിൽ! ടെൻഷൻ നന്നായിട്ടുണ്ട്. തിരച്ചിൽനിടയിൽ ഒരു പച്ച കുപ്പായം ധരിച്ച നേഴ്സിനെ ഒരു നോട്ടം കണ്ടു. മുന്നിൽ നിരയായി മറ്റു സ്റ്റാഫുകൾ നിൽക്കുന്നത് കൊണ്ട് വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ല. വീണ്ടും വീണ്ടും നോക്കി എനിക്ക് പരിചയമുള്ള ആൾ തന്നെ അത് എന്ന് ഞാൻ ഉറപ്പിച്ചു. 10-15 മിനിറ്റിനു ശേഷം അവർ എന്റെ അടുത്ത് വന്ന് പ്രൊസീജർ ചെയ്യാൻ ആരംഭിച്ചു. പ്രഷർ, ഓക്സിജൻ റീഡെർസ് ഒക്കെ ആദ്യം ഘടിപ്പിച്ചു പരിശോധിച്ചു, എല്ലാം പെർഫെക്റ്റ് നോ ഇഷ്യൂ. പിന്നെ അടുത്ത് വന്നു യൂറിൻ ട്യൂബ് ഇടാനും മറ്റുള്ള കാര്യങ്ങളും ചെയ്യുവാൻ തുടങ്ങി. ഞാനവരോട് ചോദിച്ചു,
“എന്നെ അറിയുമോ ഞാൻ വിന്ധ്യ”, പെട്ടെന്ന് മാസ്ക് താഴ്ത്തിയിട്ട് എന്നോട് പറഞ്ഞു “ഒന്ന് മാസ്ക് താഴ്ത്താവോ. ഓ വിന്ധ്യ അറിയാലോ”, എന്നിട്ട് വിശേഷങ്ങൾ ചോദിച്ചു തുടങ്ങി. പേരെനിക് ഓർമയില്ലായിരുന്നു ടാഗിൽ നോക്കി, വിദ്യചന്ദ്രൻ. നേരെ ചോദിക്കുന്നത് മോശമല്ലേ. അവർ ഇവിടുത്തെ ഹെഡ് നേഴ്സ് ആണ്. Procedure നു ഇടയിൽ കുറേ കുശലം പറഞ്ഞു. എനിക്ക് വല്ലാത്ത ആശ്വാസം, ടെൻഷൻ പകുതി കുറഞ്ഞു. അങ്ങനെ സമയം 8.30am ആയി പെട്ടെന്ന് ഒരു പച്ച വസ്ത്രധാരിയായ മിഡിൽ ഏജ് ഉള്ള ഒരു സ്ത്രീയും രണ്ട് പ്രായം കുറഞ്ഞ പുരുഷന്മാരും ദൂരെ നിന്ന് നടന്നുവരുന്നത് ശ്രദ്ധിച്ചു. അവർ എന്റെ അടുത്തേക്ക് തന്നെ. ആദ്യം ഹായ്, തിരിച്ചു ഞാനും ഹായ്.
Dr. “മോളുടെ പേര് എന്താ?”
ഞാൻ: “വിന്ധ്യ.”
Dr: “എന്താ ചെയ്യുന്നത്? വർക്കാണോ?”
ഞാൻ: “പി.എച്ച്. ഡി.”
Dr. “ഏതിലാണ്?”
ഞാൻ : “കെമിസ്ട്രിയാണ്” മാഡം സംസാരം അങ്ങനെ തുടർന്നുകൊണ്ടിരുന്നു.
“ഞാൻ അനസ്തേഷ്യയുടെ ഡോക്ടറാണ്, വിന്ധ്യക്ക് പ്രഷർ, ഷുഗർ ഒന്നുമില്ലല്ലോ?.”
ഞാൻ: “ഇല്ല.”
പെട്ടെന്നാണ് ദൂരെ നിന്നും മന്ദഹാസം തൂകി മാഡം നടന്നു വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. അതെ സന്ധ്യാ മേടം തന്നെ.
“വിന്ധ്യ ഇന്നലെ ഉറങ്ങിയോ?”.
ഞാൻ: “ചെറുതായിട്ട്.”
അതും കേട്ടു ഒന്ന് ചിരിച്ചിട്ട് മേടം നടന്നുപോയി. ബാക്കിയുള്ളവരെല്ലാം എന്നെ സ്ട്രക്ചറിൽ കിടത്തി ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. ഭയമുണ്ട്, കൂടെ എക്സൈറ്റ്മെന്റും. ആദ്യം തന്നെ അനസ്തേഷ്യയുടെ വർക്കിംഗ് പ്രിൻസിപിൾ, കെമിസ്ട്രി മൊത്തം ആ മേടം എന്നെ പറഞ്ഞു പഠിപ്പിച്ചു. അതിനിടയ്ക്ക് രണ്ടു പയ്യന്മാർ എന്നെ കാലും കയ്യും മടക്കി പിടിച്ചു. അനങ്ങാൻ പാടില്ലെന്ന് പറഞ്ഞു, ഞാൻ ഓക്കേ പറഞ്ഞു. പിന്നെ അവിടെ വല്ലാത്തൊരു തിരക്കായിരുന്നു ഇഞ്ചക്ഷൻ എടുത്തതും പെട്ടെന്ന് എല്ലാം സെറ്റ് ചെയ്യുന്നു, മുന്നിൽ നീല കർട്ടൻ ഉയർന്നു. കത്രികയും പാത്രവും കലപില ശബ്ദമുയർത്തുന്നു. ഡോക്ടർ എന്നോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാം അറിയാനും ഫീൽ ചെയ്യാനും കഴിയും കേട്ടോ, പക്ഷേ വേദന മാത്രം അറിയില്ല. അറിഞ്ഞിട്ടു കുഞ്ഞു വരുമ്പോൾ അല്ലേ നമുക്ക് ആ ഫീൽ കിട്ടു. അതുകൊണ്ടാണ് ബാക്കിയെല്ലാം വിന്ധ്യക്ക് അറിയാൻ പാകത്തിനു സെറ്റ് ചെയ്തത് . ഞാൻ ചെറുതായിട്ട് മന്തഹിച്ചു. ഇത് പറഞ്ഞു തീരുംമുൻപേ ആ നിലവിളി ശബ്ദം കാതുകളിലേക്ക് ഇരച്ചുകയറി. ആകാംക്ഷയും സന്തോഷവും കൊണ്ട് ഞാൻ അങ്ങ് വല്ലാതായി . വിന്ധ്യക്ക് പെൺകുഞാണ്. എനിക്കാണെങ്കിൽ ഡബിൾ ഹാപ്പി. ആഗ്രഹിച്ച പോലെ ഒരു പെൺകുഞ്ഞ്. കുഞ്ഞിനെ എനിക്ക് തന്നതിന് ശേഷം തിരിച്ചു വാങ്ങി അടുത്ത ആളെ എടുക്കാൻ ഉള്ള ശ്രമം തുടങ്ങി. ഒരു മിനിറ്റിനു ശേഷം വീണ്ടും കരച്ചിൽ വരുകയായി. ഇനി ആരായാലും കുഴപ്പമില്ല ഒരു പെൺകുട്ടി ഉണ്ടല്ലോ ആശ്വാസം. വിന്ധ്യക്ക് ഡബിൾ ദമാക്കയാണല്ലോ, രണ്ടാമത്തേതും പെൺകുഞ്. സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. 9.16 നും 9.17 രണ്ടു പെൺകുഞ്ഞുങ്ങൾ എനിക്കുണ്ടായിരിക്കുന്നു. ഇതിനപ്പുറം എന്തുവേണം. പെട്ടന്ന് സ്റ്റിച്ച് ഇടുന്നു എന്നെ സ്ട്രക്ചറിൽ കയറ്റുന്നു, പുറത്തേക്കു കൊണ്ടുപോകുന്നു. ഓപ്പറേഷൻ ഐസിയുവിലേക്കു പോകുന്നവഴിക്കു എല്ലാവരെയും ഒരു നോക്ക് കാണാൻ കഴിഞ്ഞു. മനുവേട്ടനെ കണ്ടതും ഞാൻ കരഞ്ഞു, സന്തോഷമായില്ലേ നീ ആഗ്രഹിച്ച പോലെ തന്നെ എല്ലാം നടന്നില്ലേ. എന്ന് എന്നോട് പറയുന്നത് ചെറുതായി ഞാനൊന്ന് കേട്ടു. ഐസിയുവിൽ ചെന്ന് എന്നെ ബെഡിലേക്ക് മാറ്റി ട്രിപ്പ് കയറ്റി ആന്റിബയോട്ടിക്, വേദനസംഹാരി എല്ലാം കയറ്റി ഡയപ്പർ വെച്ച് സിസ്റ്റർ പോയി. സിസ്റ്റർമാർ മാറിമാറി വരുന്നുണ്ട്. നഴ്സിംഗ് പഠിക്കുന്ന കുറച്ചു കുട്ടികൾ അതിലെ പോയപ്പോൾ വെള്ളം കുടിക്കാൻ കിട്ടുമോ എന്ന് ഞാൻ ചോദിച്ചു. ദാഹം സഹിക്കാൻ പറ്റുന്നില്ല കൂടാതെ വിറയലും ഉണ്ട്. ഇല്ലല്ലോ 6 hr കഴിഞ്ഞേ തരുള്ളൂ. പത്താം നിലയിൽ നിന്ന് വീണാൽ ഏൽക്കുന്ന പരുക്കിനെക്കാൾ വലിയ ഷോക്ക് ആണ് എനിക്കത് കേട്ടപ്പോൾ കിട്ടിയത്. 10 ml ന്റെ sterilized വാട്ടർ ഒരു സിസ്റ്റർ കനിഞ്ഞ് എനിക്ക് നൽകി. മഴ കാത്ത് കിടക്കന്ന വേഴാമ്പലിന് പേമാരി വന്നപ്പോൾ ഉണ്ടായ സന്തോഷം കണക്കെ എന്റെ മനസ്സ് ആഹ്ലാദിച്ചു. ചുണ്ട് നനയ്ക്കാനെ വെള്ളം തികഞ്ഞുള്ളൂ. കുഞ്ഞിനെ കാണാൻ കൊതിയായി. ജനിച്ചു ആദ്യ മണിക്കൂറിൽ തന്നെ പാലൂട്ടണമല്ലോ. വായിച്ചറിവ് വെച്ച് ഗോൾഡൻ hour മിസ്സ് ചെയ്യരുതല്ലോ. വളരെ സുഗമമായ പാലൂട്ടൽ സ്വപ്നംകണ്ടു അവരെ കാത്തു ഞാൻ ഇരിക്കുകയായിരുന്നു. 15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും രണ്ട് അമ്മമാരും അവരെ എടുത്ത് നടന്നുവരുന്നത് കണ്ടു. രണ്ടാളുടെ കയ്യിലും ഓരോ ടാഗ് ഉണ്ട് ബേബി വൺ ആൻഡ് ടു. മാറിപ്പോവാതെ അവരെ എടുക്കണം, സിസ്റ്റർ കൂടെയുണ്ട് അവർ വന്ന് ബ്രസ്റ്റ് ഒന്ന് ഞെക്കി നോക്കി എന്നിട്ട് കുഞ്ഞിന്റെ വായിലേക്ക് തിരുകി കയറ്റി, കുഞ്ഞു ടു ത്രീ ടൈം സക്ക് ചെയ്തു ഉറങ്ങി പോയി. ഉറങ്ങുമ്പോൾ കാലിൽ തട്ടി ഉണർത്തി ഫീഡ് ചെയ്യണം എന്ന് നിർദേശം തന്നു സ്ഥലം വിട്ടു. ഇവിടെയാണ് ഞങ്ങളുടെ മുലയൂട്ടലിന്റെ തുടക്കം. ഞാൻ ഒട്ടും തയ്യാറാവാതെ പെട്ടന്ന് എന്റെനിപ്പിൾ മറ്റൊരാൾ കുഞ്ഞിന്റെ വായിലേക്ക് തിരുകി കൊടുത്തപ്പോൾ വല്ലാത്ത ഷോക്ക് ആയിപോയി. എങ്കിലും ഞാൻ അത് മറക്കാൻ ശ്രമിച്ചു. പഠിച്ച പാഠങ്ങൾ ഓരോന്നായി ഓർത്തെടുത്തു. കുഞ്ഞിന്റെ മേൽച്ചുണ്ടു നിപ്പിളിന്റെ താഴെ വരുന്ന രീതിയിൽ പിടിക്കണം, ചെറുതായിട്ട് ചുണ്ടിൽ മുട്ടി നോക്കണം, അവർ വലുതായി വായ തുറന്ന് വരുമ്പോൾ ടക്ക് നു കുഞ്ഞിനെ ബ്രെസ്റ്റ്ലേക്ക് അറ്റാച്ച് ചെയ്യണം. എന്തൊക്കെ ചെയ്തിട്ടും കുഞ്ഞു രണ്ടുമൂന്നു ട്രൈ നടത്തി ഉറങ്ങും. വീണ്ടും ട്രൈ ചെയ്തു അതേ അവസ്ഥ, ചെറുതായി ടെൻഷൻ വന്നു. ഫീഡ് ചെയ്തില്ലെങ്കിൽ എങ്ങിനെ കൊളസ്ട്രം കിട്ടും, വയറു നിറയും, പാലുണ്ടാകും. രണ്ട് അമ്മമാരും രണ്ട് സൈഡിൽനിന്നു കുഞ്ഞുങ്ങളുടെ വായിൽ തിരുകി കയറ്റി ശ്രമിച്ചുകൊണ്ടിരുന്നു. 20 മിനിറ്റ് വേണല്ലോ പിന്മാറാൻ പറ്റില്ലല്ലോ, എനിക്ക് വല്ലാതെ മടുത്തു തുടങ്ങി. ഇറിറ്റേഷൻ ആയി തുടങ്ങി. സിസ്റ്ററിനെ വിളിക്കൂ അമ്മേ. അവർക്കു എല്ലാം അറിയാലോ, അമ്മ വിളിച്ചു അവര് വന്നു സെയിം അവസ്ഥ. അവർക്കും വലുതായി ഐഡിയ ഒന്നുമില്ല. പാലില്ലാഞ്ഞിട്ടാവും ഉണ്ടായി വരണമല്ലോ വിധിയും വന്നു.
അവസാനം 1 hr കഴിഞ്ഞു വീണ്ടും വരാം എന്ന് പറഞ്ഞവർ പോയി. പക്ഷെ അവർ വന്നില്ല, അവർ വരാത്തത് ശരിക്കും എനിക്ക് സന്തോഷം തന്നു, കാരണം നിപ്പിൾ തിരുകി കയറ്റുമ്പോൾ ഉള്ള അവസ്ഥ എനിക്ക് ആലോചിക്കാൻ പറ്റില്ല. വീണ്ടും വന്നപ്പോൾ ഞാൻ ചോദിച്ചു, എന്തേ വരാതിരുന്നത്?. ഡോക്ടര്‍ പൊടി കൊടുക്കാൻ പറഞ്ഞു. പൊടി കൊടുത്തോ? എന്നോട് ചോദിക്കാതെയോ? മനു ഒപ്പിട്ടു കൊടുത്തിട്ടുണ്ട് എനിക്ക് ആദ്യം സങ്കടം വന്നെങ്കിലും പിന്നീട് വിചാരിച്ചു പൊടിയെങ്കിൽ പൊടി. എനിക്ക് ആശ്വാസം കിട്ടുമല്ലോ. അവിടെ ഉള്ള സമയം ഞാൻ ഇടയ്ക്കിടെ ബ്രെസ്റ്റ്മസ്സാജ് ചെയ്തു, മിൽക്ക് എക്സ്പ്രസ്സ് ചെയ്തുനോക്കി ഒന്നും വരുന്നില്ല, റൂമിൽ പോയിട്ട് ശരിയാക്കാം എന്ന് മനസ്സിൽ ഉറപ്പിച്ചു .
7.30 pm ആയപ്പോൾ എന്നെ റൂമിലേക്ക് മാറ്റി കുറച്ചു ദൂരം നടത്തിക്കുകയും ചെയ്തു. റൂമിലെത്തി എല്ലാവരുടെയും മെസ്സേജിന് മറുപടി നൽകി ഒരു ജ്യൂസും കുടിച്ച് ഹാപ്പി. കുഞ്ഞുങ്ങൾ ഉറക്കമാണ് പാലു കൊടുക്കുമ്പോൾ ഒരേ അവസ്ഥ ഒരു മാറ്റവും ഇല്ല. അവരാണെങ്കിൽ പൊടി കുടിച്ചു സുഖമായി ഉറങ്ങുന്നു. രാത്രി ആയപ്പോൾ വല്ലാത്ത വിഷമം തോന്നി പാൽ ഇല്ലല്ലോ. അപ്പോൾ എന്റെ ഫ്രണ്ട്സ് ആയ രാജ്യശ്രീ മിസ്സിനും അക്ഷയുടെ അമ്മയ്ക്ക് ഒക്കെ ഞാൻ മെസ്സേജ് അയച്ചു. അവർക്കൊക്കെ മക്കളെ നോക്കി ഒരു പരിചയമുണ്ട്. അവരുടെ വാക്കുകൾ വല്ലാത്ത ആശ്വാസമായി, പിന്നെ മനുവേട്ടനും ആശ്വസിപ്പിച്ചു നീ വിഷമിക്കേണ്ട പൊടി വലിയ തെറ്റല്ല അവർക്ക് വേണ്ട പോഷണം ഇപ്പോൾ അതിൽ നിന്നും കിട്ടുമല്ലോ. അവരാണെങ്കിൽ weight വളരെ കുറവല്ലേ, ഡോക്ടർ പറഞ്ഞില്ലേ രണ്ടുമൂന്ന് ദിവസം കഴിയുമ്പോൾ പാലുണ്ടാകും, അത് കൂടുമ്പോൾ നമുക്ക് അവർക്ക് പാലുകൊടുക്കാം. നീ വിഷമിക്കേണ്ട അവർക്കു വേണ്ടി നമ്മൾ ഡോക്ടർ പറയുന്നത് കേൾക്കണം.
എല്ലാം മൂളി കേട്ടെങ്കിലും എനിക്ക് അങ്ങോട്ട് അത് ഉൾക്കൊള്ളാൻ ആയില്ല. കുറച്ച് ആശ്വാസം തോന്നിയെങ്കിലും ഞാൻ മനസ്സിൽ ഒന്നുറപ്പിച്ചു ഇനി അങ്ങോട്ട് പാൽ ഉണ്ടാകാനുള്ള ശ്രമം നടത്തണം. രാത്രി അവരെ മാറ്റിക്കിടത്താതെ എന്റെ കൂടെ തന്നെ കിടത്തി. എന്റെ കൂടെ ഉണ്ടായാലല്ലേ പാലുണ്ടാകുള്ളൂ എന്ന് അറിയാം. പക്ഷേ കെ.എം.സി.യെ കുറിച്ച് ഞാൻ ചിന്തിച്ചതേയില്ല. ദിവസം കഴിഞ്ഞ് പിറ്റേന്ന് അതേപോലെ ഫോർമുലസ് മിൽക്ക് കണ്ടിന്യൂ ചെയ്തു. 11 മണിക്ക് ഡോക്ടർ വന്നു. കുഞ്ഞിനെ നന്നായി കവർ ചെയ്തു വയ്ക്കാനും കെ.എം.സി ചെയ്യാനും പറഞ്ഞു. അച്ഛനോ അമ്മയോ, കൂട്ടത്തിൽ ആരായാലും കെഎംസിസി ചെയ്യാൻ പറഞ്ഞിട്ട് പോയി. ഫോർമുല കണ്ടിന്യൂ ചെയ്യാനും പറഞ്ഞു. മൂന്നുദിവസം കഴിഞ്ഞ് ഒഴിവാക്കാമല്ലോ എന്ന് സന്തോഷത്തിൽ ഞാൻ ഇരുന്നു, അറിവില്ലായ്മ ആണല്ലോ. സ്കിൻ to സ്കിൻ, കൂടെ കിടത്തം, 30 മിനിറ്റ് മേലെ ഫീഡ് ഒക്കെ ഞാൻ തുടർന്നു ഫീഡ് ചെയ്ത് അങ്ങനെ ഉറങ്ങും. യാമിക കുറച്ചെങ്കിലും ട്രൈ ചെയ്തിരുന്നു പക്ഷെ വാമിക പെട്ടന്ന് ഉറങ്ങിപ്പോയി. പക്ഷെ രണ്ടാമത്തെ ദിവസം വൈകുന്നേരം ആയപ്പോഴേക്കും അവർ നന്നായിട്ട് ഫീഡ് ചെയ്യാൻ തുടങ്ങി നന്നായിട്ട് പാൽ കിട്ടി തുടങ്ങി. ബ്രെസ്റ്റിൽ പെട്ടെന്ന് ഉറങ്ങി പോകുന്ന ശീലം അവർ നിർത്തി.
എനിക്ക് വളരെ സന്തോഷം തോന്നി. പിറ്റേന്ന് വീണ്ടും ഡോക്ടർ വന്നു, പാലുണ്ടോ എന്ന് ചോദിച്ചു. കിട്ടുന്നുണ്ട് എന്ന് ഞാൻ പറഞ്ഞു ഒരുപാട് നേരം കുടിച്ചു ഉറങ്ങും എന്ന് പറഞ്ഞു അപ്പോൾ 30 മിനിറ്റ് മേലെ സമ്മതിക്കരുത് അവർക്ക് ഹോബി ആകും എന്ന് പറഞ്ഞു. അത് അറിവില്ലായ്മയാണെന്ന് പിന്നീട് എനിക്ക് ബോധ്യപ്പെട്ടു. പാലുകുടിച്ചുറങ്ങുന്നത് തികച്ചും സാധാരണ ആയ കാര്യം ആണെന്ന് പിന്നീട് മനസ്സിലായി.
ഡോക്ടർ പിറ്റേന്ന് വിസിറ്റ് നു വന്നപോൾ ബ്രേസ്റ് പമ്പ് വാങ്ങാൻ പറഞ്ഞു. താഴെപ്പോയി ഫിലിപ് ന്റെ മാന്വൽ പമ്പ് വാങ്ങി. പമ്പ് ചെയ്യാൻ സിസ്റ്റർക്ക് വലിയ പിടിയില്ല, കാണിച്ചു തരാൻ വന്നപ്പോൾ പാലു വന്നില്ല വരുമെന്ന് പറഞ്ഞ് അവർ പോയി. ഹാൻഡ് എക്സ്പ്രഷൻ ഞാൻ പഠിച്ചിരുന്നു അതൊക്കെ അവിടെ ഇവിടെയുമായി കുറച്ച് അറിയാം അതിന്റെ പ്രശ്നമാണ് മുഴുവൻ പഠിച്ചില്ല. അത്ചെയ്തപ്പോൾ കുറച്ചു കിട്ടുന്നുണ്ട്. 15 ml ഉണ്ടോ അത്രയെങ്കിലും വേണം അപ്പോൾ ഫോർമുല നിർത്താം എന്ന് ഡോക്ടർ പറഞ്ഞു. രണ്ട് വീക്ക് വരെ ഇതേ പോലെ തുടരാൻ നിർദ്ദേശം തന്നു ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് മടങ്ങി. പിന്നെയുള്ള കുറച്ച് ദിവസം റോളർ കോസ്റ്റ് ആയിരുന്നു ആദ്യമൊക്കെ ബേബി ഫുൾടൈം ഉറക്കമായിരുന്നു, അതുകൊണ്ട് എന്റെ മുറിവുണങ്ങും വരെ നന്നായി റസ്റ്റും ഉറക്കവും കിട്ടി. ശേഷം കഥയാകെ മാറി. എപ്പോഴും കരച്ചിലാണ്, വൈകുന്നേരം ആയാൽ രണ്ടുപേരും മാറിമാറി പാലുകുടി മാത്രം. 15 മിനിറ്റ് കഷ്ടിച്ച് എനിക്ക് ഫ്രീ ആകാൻ പറ്റുന്നുള്ളൂ. പാലില്ലാഞ്ഞിട്ടാവും. വിഷമം വരുന്നുണ്ട് എങ്കിലും ഞാൻ അഡ്ജസ്റ്റ് ചെയ്ത് തുടങ്ങി. ചില ദിവസം വല്ലാതെ തളരും വിട്ടുകൊടുക്കാൻ ഞാൻ തയ്യാറായില്ല. 9 മണിക്ക് 30 ml ഫോർമുല കൊടുത്താൽ ഇച്ചിരി ആശ്വാസം കിട്ടും 10 മണിക്ക് അവർ ഉറങ്ങും. ഇടയ്ക്ക് എണീറ്റ് കരച്ചിലും ബഹളവും. പാലു കുടിക്കും പിന്നെയും കരയും. പാലു കുടിച്ചു ഉറക്കത്തിലേക്ക് വീഴുമ്പോഴേക്ക് പിന്നെയും എണീറ്റു കരയും. ഓട്ടമായി, ആട്ടമായി, നടത്തമായി എന്തിനു കിടക്കുന്ന സ്ഥലം വരെ മാറ്റി നോക്കി, ഒരുരക്ഷയുമില്ല. വാമികയെ ഒരുവിധം ഉറക്കി മാറത്തുകിടത്തി ഞാൻ ചാരി കിടന്നുറങ്ങും. അപ്പോൾ യാമിക.. ഉറങ്ങാതെ കണ്ണിമിഴിച്ചു ഇരിപ്പുണ്ടാവു. ഇങ്ങനെ കിടന്നാൽ യാമികക്ക് പാലു കൊടുക്കാൻ പറ്റില്ലാലോ.. എനിക്ക് സങ്കടവും പശ്ചാത്താപവും ഒരുമിച്ച് കയറി വരും.. എന്റെ മോളെ നോക്കാൻ പറ്റുന്നില്ലല്ലോ.. വാമികയെ മെല്ലെ ബെഡിൽ അച്ഛന്റെ കൂടെ കിടത്തി ഞാൻ അമ്മയുടെ കയ്യിൽ നിന്നും മോളെ വാങ്ങി ഫീഡ് ചെയ്തു ഒരുവിധം ഉറക്കും.. അവളെ കിടത്തുമ്പോഴേക്കും വാമി ഉണർന്നു കരയും. പിന്നെ രണ്ടുപേരും ഉണർന്നു കരച്ചിലായി. പ്രോസസ്സ് തുടർന്നുകൊണ്ടേ ഇരിക്കും. ചുരുക്കി പറഞ്ഞാൽ ആർക്കും ഉറക്കമില്ല. മനുവേട്ടന് ജോലിക്കു പോവണം, ഉറങ്ങാത്തത് കാരണം വയ്യായ്ക വരാൻ തുടങ്ങി. ഫോർമുല കാരണം യാമികക്ക് ഗ്യാസ് വന്നു തുടങ്ങി.. ഉറങ്ങിയാൽ കിടത്താൻ പറ്റാതായി.. തികട്ടി വരും.. അമ്മ തല മെല്ലെ ഉയർത്തി അമ്മേടെ കൂടെ കിടത്തും. അമ്മ അനിയത്തീടെ റൂമിലാണ് കിടന്നിരുന്നത്, ഇല്ലൂട്ടി ക്ക് റീഫ്ളക്സ് ഉള്ളോണ്ട് കരഞ്ഞു കരഞ്ഞു 4 മണി ആവുമ്പോഴാണ് ഒന്ന് ഉറങ്ങുന്നത് . അപ്പോഴാണ് യാമി പാലുകുടിക്കാൻ എഴുന്നേറ്റു കരയുക. ഇത് ഇല്ലുട്ടി ഉണർത്താൻ സാധ്യത ഉള്ളോണ്ട് അമ്മ അവിടുന്ന് എണീറ്റു dining ഹാളിൽ കിടക്കും. തണുപ്, കൊതുക്, ഇവകാരണം അതും പാടാണ്. അമ്മ ഉറങ്ങാതെ തളർന്നു. 3 പേര് കരച്ചിൽ ആയോണ്ട് ആർക്കും ഉറക്കം ഇല്ലാലോ. അമ്മക് രാവിലേ അടുക്കള പണിയും ഉണ്ട്. എന്റെ അച്ഛനും അനിയനും ഇല്ലുട്ടി നെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നേ ഇല്ല. ശരിക്കും വട്ടുപിടിച്ച ദിനങ്ങൾ. അങിനെ ഇരിക്കെ വാക്‌സിൻ എടുത്തു വന്നതിനു ശേഷം രണ്ടുപേരും ഫോർമുല കഴിക്കുന്നേ ഇല്ല. ഫുൾ ടൈം എന്റെ മിൽക്ക്. എനിക്ക് ആവശ്യത്തിന് ഉണ്ടോന്നു അറിയില്ല. വൈകുന്നേരം ക്ലസ്റ്റർ ഫീഡ് കാരണം തളർന്നു. പിന്നെ വീണ്ടും കരച്ചിൽ കൂടി വന്നു. പാലു തികയാഞ്ഞിട്ടാവും എന്ന് ഞാൻ കരുതി. എന്തുചെയ്യും? ഒരുപാട് റിസർച്ച് നടത്തി, മായാസ് അമ്മേടെ ആപ്പിൽ നിന്നും ബ്രെസ്റ്റ് ഫീഡിങ് കോഴ്സ് എടുത്തു ബേസിക് പാഠങ്ങൾ പഠിച്ചു. സപ്ലൈ ഓൺ ഡിമാൻഡ് അനുസരിച്ചാണ് മിൽക്ക് ഉണ്ടാവുന്നതെന്നു അറിഞ്ഞതോടെ എന്റെ പ്ലാൻ മുഴുവൻ സെറ്റ് ചെയ്തു. ഇലക്ട്രിക് പമ്പ് വാങ്ങി ഇടക്കിടെ പമ്പ് ചെയ്യാൻ തുടങ്ങി. കുഞ്ഞുങ്ങൾ ഉറങ്ങുന്ന സമയത്ത് പമ്പ് ചെയ്തുകിട്ടുന്നത് എടുത്തു വെച്ച് ഫോർമുലക്ക് പകരം കൊടുത്തു. പറ്റാവുന്ന സമയത്തൊക്കെ ഫീഡ് ചെയ്തു. എന്നിരുന്നാലും എന്റെ സംശയങ്ങളും, പൊടി കംപ്ലീറ്റ് റീപ്ലേസ് ചെയ്യാനുള്ള അറിവും ഇല്ലായിരുന്നു. അപ്പോഴാണ് ഞാൻ ലാക്റ്റേഷൻ consultant ആയ നിഷാനയെ പരിചയപെടുന്നത്. അവിടന്നങ്ങോട്ട് കഥയാകെ മാറി. ലാച്ച് മുതൽ ശരിയാക്കി, പതിയെ ഫോർമുല കുറച്ചു കുറച്ചു ഞങൾ ഒരു മാസംകൊണ്ട് കംപ്ലീറ്റ്‌ലി മദർഫീഡിങ് ബേബിസ് ആയി.
നല്ല ആഹാര രീതി, ആവശ്യത്തിനുള്ള hydration, ശരിയായ മിൽക്ക് removal ( രാത്രി ഒഴികെ ഓരോ ഫീഡ് കഴിഞ്ഞാലും ഞാൻ 5 മിനുട്സ് പമ്പ് ചെയ്യുമായിരുന്നു. അത് എടുത്തുവെച്ചു അധികമായി വേണ്ടിവരുമ്പോൾ കൊടുക്കും). ആ യാത്രയിൽ ഒന്നുംകൂടെ മനസിലായി, എന്തെന്ന് വെച്ചാൽ കുഞ്ഞുങ്ങൾ കരയുന്നത് എപ്പോഴും വിശന്നിട്ടല്ല, ഒരുപാട് നേരം പാലുകുടിച്ചോണ്ട് ഇരിക്കുന്നത് പാലില്ലാഞ്ഞിട്ടല്ല പല പല കാരണങ്ങൾ ആവാം. ഒരുനല്ല ലാക്റ്റേഷൻ expert നു ശരിയായ പ്രശ്നം പഠിച്ചു നമ്മളെ സഹായിക്കാൻ പറ്റും. ബോത്ത് മെന്റലി and ഫ്യ്സിക്കലി. അത് എനിക്കൊരു പ്രചോദനമായി. അന്നുമുതൽ ലാക്റ്റേഷൻ പഠിക്കാനുള്ള പരിശ്രമം തുടങ്ങി. ഇന്ന് ഞാൻ certified ലാക്റ്റേഷൻ counselor ആണ്. ഈ യാത്ര ഒരുപാട് മനോഹരവും കൂടെ വെല്ലുവിളി നിറഞ്ഞതുമാണ്. എന്നിരുന്നാലും ജീവിതത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിന്നും തുടങ്ങുന്ന മനോഹരമായ യാത്രയാണ് .