കൊളസ്ട്രം (Colostrum)

അമ്മയാവാനുള്ള യാത്രയുടെ മനോഹരമായ ഒരു അധ്യായം അവസാനിക്കുന്നടോടൊപ്പം തന്നെ ആകർഷകമായ മറ്റൊരു യാത്ര തുടങ്ങുകയാണ്,‘മുലയൂട്ടൽ’. മുലയൂട്ടലിന്റെ പ്രാരംഭ ഘട്ടത്തിൽ നവജാതശിശുക്കളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും ഒരു പ്രധാന പങ്ക് വഹിക്കുന്ന അമൃതാണ് Colostrum. ലിക്വിഡ് ഗോൾഡ്’ എന്ന് വിളിക്കപ്പെടുന്ന, മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളിൽ സ്തനഗ്രന്ഥികൾ (mammory glands) പ്രസവിച്ച ഉടൻ തന്നെ ഉത്പാദിപ്പിക്കുന്ന പാലിന്റെ ആദ്യ രൂപമാണ്കൊളസ്ട്രം (colostrum). മഞ്ഞ കലർന്ന വെളുത്ത നിറത്തിൽ കാണപ്പെടുന്ന കട്ടിയേറിയ ഈ ദ്രാവകം ആന്റിബോഡികൾ നിറഞ്ഞതും കൊഴുപ്പ് കുറഞ്ഞതുമാണ്, ഇത് നവജാതശിശുക്കൾക്ക് ദഹനം എളുപ്പമാക്കുന്നു. Colostrum വളരെ കുറഞ്ഞ അളവിൽ ഉൽപാദിപ്പിക്കുന്നതിനാൽ നവജാത ശിശുവിന് Suck, swallow& breath (വലിക്കുക, കുടിക്കുക ശ്വസിക്കുക)Cycle കൈകാര്യം ചെയ്യുന്നത് പഠിക്കാൻ സഹായകാരനാണ്. കൂടാതെ കുറഞ്ഞ അളവിൽ അന്നജവും (carbohydrates) കൂടുതൽ അളവിൽ പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ കൊളസ്ട്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ. ഇതിൽ ഇമ്യൂണോഗ്ലോബുലിൻസ് (secretory immunoglobulin A (IgA) ) ഉയർന്നതോതിൽ അടങ്ങിയിരിക്കുന്നു. ഇത് കുഞ്ഞിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ബാക്ടീരിയ, വൈറസുകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. നവജാതശിശുവിന് ആദ്യത്തെ മലം (മെക്കോണിയം) പുറന്തള്ളാൻ സഹായിക്കുന്ന ഒരു വിരമരുന്നായി (laxative) പ്രവർത്തിക്കുന്നു, ഇത് മഞ്ഞപ്പിത്തത്തിന്റെ സാധ്യത കുറയ്ക്കുന്നതോടൊപ്പം കുഞ്ഞിന്റെ കുടലിൽ പൊതിഞ്ഞ്, ദോഷകരമായ ബാക്ടീരിയകളെയും അലർജിയുണ്ടാക്കുന്ന പ്രോട്ടീനുകളെയും രക്തപ്രവാഹത്തിലേക്ക് കടക്കുന്നത് തടയുന്ന ഒരു സംരക്ഷിത പാളി ആയി നിൽക്കുന്നു.

🤰സ്തനഗ്രന്ധികൾ എപ്പോൾ മുതൽ കൊളസ്ട്രം ഉൽപാദിപ്പിച്ചു തുടങ്ങുന്നു?

ഗർഭാവസ്ഥയുടെ നാലാം ആഴ്ചയിൽ തന്നെ സ്ത്രീകളുടെ സ്തനവളർച്ച ആരംഭിക്കുന്നു. 16 ആഴ്ചയാകുമ്പോൾ, മുലക്കണ്ണിന്റെയും മുലക്കണ്ണിന് ചുറ്റുമുള്ള ചര്‍മ്മതിന്റെയും ( areola) മിനുസമാർന്ന പേശികൾ, എപ്പിത്തീലിയൽ കോശങ്ങൾ ( Epithelial cells) എന്നിവ സസ്തനഗ്രന്ഥങ്ങളായി വികസിക്കുന്നു. ഇവ ആൽവിയോളയും, നാളികളായും (ductus) ആയും വിഭജിച്ചു സസ്തനവ്യവസ്ഥയെ ഉണ്ടാവുന്നു. ഈകാലയളവിൽ തന്നെ (16-22 ആഴ്ചയിൽ) ശരീരം കൊളസ്ട്രം നിർമിച്ചു തുടങ്ങുന്നു. ഹോർമോനുകളായ ഈസ്ട്രജന്റെയും പ്രോജസ്റ്ററോനിന്റെയും പ്രവർത്തനം കാരണം ഗർഭകാലത്ത് പാൽ പുറത്തേക്കു ഒഴുകുന്നത് തടയുന്നു. പ്രസവാനന്തരം പൊക്കിൾകൊടി ( placenta) വേർപെടുമ്പോൾ പ്രൊജസ്റ്റെറോൻ (progesteron) ഹോർമോൺ ദൃതാഗതിയിൽ കുറയുന്നതോടൊപ്പം പ്രോലാക്റ്റിൻ, കോർട്ടിസോൾ, ഇൻസുലിൻ എന്നിവയുടെ അളവ് ഉയരുന്നു. ഇവയെല്ലാം അമ്മയുടെ സ്‌തനങ്ങളെ പാലുചുരത്താൻ സജ്ജമാക്കുന്നു.

🤰 നവജത ശിശുവിന് എത്രത്തോളം കന്നിപാൽ ആവശ്യമുണ്ട്?. എങ്ങിനെയെല്ലാം ലാഭ്യയത ഉറപ്പിക്കാം?.

ജനിക്കുമ്പോൾ കുഞ്ഞിന്റെ വയറിന് ഒരു ചെറിയുടെ വലുപ്പമുണ്ട് (5-7 ml), അത് നിറയാൻ അധികമൊന്നും മുലപാൽ ആവശ്യമില്ല. ആദ്യ ദിവസം, നവജാതശിശുവിനെ ഒരുതവണ മുലയൂട്ടുമ്പോൾ ഒരു ടീസ്പൂൺ കന്നിപാൽ കഴിച്ചേക്കാം. അടുത്ത ഏതാനും ദിവസങ്ങളിൽ ഈ അളവ് ക്രമേണ വർദ്ധിക്കുന്നു.

🤰 പാൽ പിഴിയൽ & സംഭരിക്കൽ

പ്രസവദിവസം അടുക്കുമ്പോൾ ( ഏകദേശം1-2 ആഴ്ച്ചബാക്കിയുള്ളപ്പോൾ) അമ്മക് പാലു പിഴിഞ്ഞെടുക്കാൻ പഠിക്കാവുന്നതാണ്. ഇങ്ങനെ ലഭിച്ച കൊളസ്ട്രo സിറിഞ്ച് കണ്ടെയ്നറിലാക്കി ഫ്രിഡ്ജ് ലെ ഫ്രീസറിൽ 2 ആഴ്ച വരെ സൂക്ഷിക്കാവുന്നതാണ്. ഇത് പ്രസവം കഴിഞ്ഞ ഉടനെ കുഞ്ഞിനു നൽകാവുന്നതാന്.

മുലയൂട്ടൽ സ്വാഭാവികമാണെങ്കിലും, എല്ലാ അമ്മയ്ക്കും കുഞ്ഞിനും എല്ലായ്പ്പോഴും ഇത് സ്വാഭാവികമായി വരണമെന്നില്ല. ഈ ആദ്യ ദിവസങ്ങൾ വെല്ലുവിളി നിറഞ്ഞതാണ്, എന്നാൽ കന്നിപാലിന്റെ പ്രാധാന്യം മനസ്സിലാക്കുന്നത് ബുദ്ധിമുട്ടുകൾ നേരിടാൻ അമ്മമാരെ പ്രേരിപ്പിക്കും.

റഫറൻസ് :

1: Lau C. Development of Suck and Swallow Mechanisms in Infants. Ann Nutr Metab. 2015;66 Suppl 5(0 5):7-14. doi:10.1159/000381361

2: Jozsa F, Thistle J. Anatomy, Colostrum. [Updated 2023 Feb 5]. In: StatPearls [Internet]. Treasure Island (FL): StatPearls Publishing; 2023 Jan